പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ 15 വയസുകാരിയെ വെടിവച്ച്‌ കൊന്നു


പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ 15 വയസുകാരിയെ വെടിവച്ച്‌ കൊന്നു. ഉത്തര്‍ പ്രദേശിലെ ഭദോഹി എന്ന സ്ഥലത്താണ് സംഭവം നടന്നത്.അനുരാധ ബിന്ദ് എന്ന പെണ്‍കുട്ടിയെയാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയത്


.കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സഹോദരി നിഷയ്‌ക്കൊപ്പം വരുകയായിരുന്ന അനുരാധയെ 22കാരനായ അരവിന്ദ് വിശ്വകര്‍മ വെടിവയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയിലാണ് ഇയാള്‍ വെടിയുതിര്‍ത്തത്. സംഭവ സ്ഥനത്തുവച്ച്‌ തന്നെ പെണ്‍കുട്ടി മരണപ്പെട്ടു. പ്രതി അരവിന്ദ് വിശ്വകര്‍മ ഒളിവിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്




Sharing is Caring