ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷസ്ഥാനത്ത് തുടരും


കേന്ദ്ര ബി ജെ പി നേതൃത്വം കെ സുരേന്ദ്രനൊപ്പം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ മകന് അനധികൃതമായി ഉയര്‍ന്ന ശമ്പളത്തില്‍ ജോലി തരപ്പെടുത്തിയെന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുമ്പോഴും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.


വരുന്ന ഡിസംബര്‍ 31 വരെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുളള സുരേന്ദ്രന്റെ കാലാവധി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടരട്ടെ എന്ന് കേന്ദ്ര നേതൃത്വം തിരുമാനിക്കുകയായിരുന്നു. ആര്‍ എസ് എസും ഇതിനെ എതിര്‍ക്കാന്‍ തെയ്യാറായില്ലന്നതും സുരേന്ദ്രന് തുണയായി.കേന്ദ്ര മന്ത്രി വി മുരളീധരന്റെയും ബി ജെ പി അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബി എല്‍ സന്തോഷിന്റെയും പിന്തുണയോടെയാണ് കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഉറപ്പിച്ച്‌നിര്‍ത്തിയത്.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുണ്ടായ കനത്ത പരാജയത്തെത്തുടര്‍ന്ന് സംസ്ഥാന ബി ജെ പി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. കടുത്ത ഗ്രൂപ്പിസവും വിഭാഗീയതും കേരളത്തിലെ ബി ജെ പിയെ നശിപ്പിക്കുകയാണെന്ന് സി വി ആനന്ദബോസും ജേക്കബ് തോമസും അടക്കമുള്ളവര്‍ കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു



Sharing is Caring