തൃ​ശൂ​ർ പൂ​രം പ്ര​ദ​ർ​ശ​ന​ന​ഗ​രിയ്ക്ക് സ്ഥലം ​വാ​ട​ക വ​ർ​ധ​ന​യി​ല്ലാ​തെ അ​നു​വ​ദി​ച്ചു

തൃ​ശൂ​ർ പൂ​രം പ്ര​ദ​ർ​ശ​ന​ന​ഗ​രിയ്ക്ക് സ്ഥലം ​വ​ർ​ധ​ന​യി​ല്ലാ​തെ നി​ല​വി​ലെ വാ​ട​ക​ക്കെ​ന്ന് വ്യ​ക്ത​മാ​ക്കി അ​നു​വ​ദി​ച്ച​താ​യി കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പൂ​രം പ്ര​ദ​ർ​ശ​ന ക​മ്മി​റ്റി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി. ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ജൂൺ 30 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​യി 264750 ച​തു​ര​ശ്ര അ​ടി​സ്ഥ​ല​മാ​ണ് പൂ​രം പ്ര​ദ​ർ​ശ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്.ക​ഴി​ഞ്ഞ വ​ർ​ഷം 39 ല​ക്ഷം വാ​ട​ക​യും ജി.​എ​സ്.​ടി​യു​മ​ട​ക്ക​മാ​ണ് 42 ല​ക്ഷം ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ ദേ​വ​സ്വ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ നി​ല​വി​ലെ വാ​ട​ക​ക്ക് എ​ന്ന് മാ​ത്ര​മാ​ണ് സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. തു​ക വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

പൂ​രം പ്ര​ദ​ർ​ശ​ന ന​ഗ​രി​യു​ടെ ത​റ​വാ​ട​ക​യാ​യി 2.20 കോ​ടി വേ​ണ​മെ​ന്ന് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. ഇ​തോ​ടെ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ തി​രു​വ​മ്പാ​ടി-​പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ൾ പൂ​രം ച​ട​ങ്ങ് മാ​ത്ര​മാ​ക്കു​മെ​ന്ന് പ്ര​മേ​യം പാ​സാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ദേ​വ​സ്വ​ങ്ങ​ളെ പി​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.ദേ​വ​സ്വം മ​ന്ത്രി​യും റ​വ​ന്യൂ​മ​ന്ത്രി​യും ത​മ്മി​ൽ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​വാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ര്‍ച്ച​യി​ലാ​ണ് വാ​ട​ക വാ​ർ​ധ​ന​യി​ല്ലാ​തെ ക​ഴി​ഞ്ഞ​ത​വ​ണ ന​ല്‍കി​യ നി​ര​ക്കി​ൽ പ്ര​ദ​ർ​ശ​ന ന​ഗ​രി വി​ട്ടു​ന​ല്‍കാ​മെ​ന്ന് ധാ​ര​ണ​യാ​യ​ത്.

മ​റ്റ് വി​ഷ​യ​ങ്ങ​ൾ പി​ന്നീ​ട് ച​ർ​ച്ച ചെ​യ്യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. ഡി​സം​ബ​ര്‍ 29ന് ​ന​ട​ന്ന യോ​ഗ തീ​രു​മാ​നം സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. ജ​നു​വ​രി നാ​ലി​ന് കേ​സ് പ​രി​ഗ​ണി​ച്ചു​വെ​ങ്കി​ലും സ​ര്‍ക്കാ​ര്‍ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ചി​ല്ല. ഇ​ക്ക​ഴി​ഞ്ഞ 17നാ​ണ് യോ​ഗ​ത്തി​ന്റെ മി​നു​ട്‌​സ് സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക്കി​യ​ത്.

ഇ​തി​ല്‍ വാ​ട​ക 42 ല​ക്ഷ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ്ഥ​ലം അ​നു​വ​ദി​ച്ചു​ള്ള ബോ​ർ​ഡ് ഉ​ത്ത​ര​വ് ഈ ​മാ​സം എ​ട്ടി​ന് പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും പ്ര​ദ​ർ​ശ​ന ക​മ്മി​റ്റി​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി കൈ​മാ​റി​യ​ത് വ്യാ​ഴാ​ഴ്ച​യാ​ണ്. കോ​ട​തി ഉ​ത്ത​ര​വു​ക​ള്‍ക്ക് വി​ധേ​യ​മാ​യി​രി​ക്കും ഈ ​ഉ​ത്ത​ര​വെ​ന്നും ബോ​ർ​ഡ് പ്ര​ത്യേ​കം സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *