തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ അധ്യാപക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തൃശൂര്‍: അധ്യാപന രംഗത്ത് മികവ് തെളിയിച്ച അധ്യാപകര്‍ക്കുള്ള തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തൃശൂരില്‍ നടന്ന ചടങ്ങ് ഫാക്ട് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കിഷോര്‍ റുംഗ്ട ഉദ്ഘാടനം ചെയ്തു. ടിഎംഎ പ്രസിഡന്റ് കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ചു.

മികച്ച ഗണിത അധ്യാപികയ്ക്കുള്ള ഗീതാ രവി എക്‌സലന്‍സ് അവാര്‍ഡ് കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപിക സരസു കെ എസ് ഏറ്റുവാങ്ങി. പ്രത്യേക പരിഗണന വിഭാഗത്തില്‍ ഷൈലജ മനോജും പുരസ്‌കാരം നേടി. ജേതാക്കള്‍ക്കുള്ള ക്യാഷ് പ്രൈസും പ്രശസ്തിപത്രവും കിഷോര്‍ റുംഗ്ട വിതരണം ചെയ്തു.

ടിഎംഎ സെക്രട്ടറി മനോജ് കുമാര്‍ എം, പി കെ വിജയകുമാര്‍ ഐആര്‍എസ്, വൈസ് പ്രസിഡന്റ് ടി ആര്‍ അനന്തരാമന്‍, മുന്‍ പ്രസിഡന്റ് വി പി ജോസഫ് എന്നിവര്‍ സംസാരിച്ചു. ടിഎംഎ പ്രതിമാസ പ്രഭാഷണ പരമ്പരയിൽ ഫാക്ട് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കിഷോര്‍ റുംഗ്ട സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *