മണപ്പുറം ഫൗണ്ടേഷൻ യോഗ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

തൃശൂർ: മണപ്പുറം ഫൗണ്ടേഷന്റെ മായോഗ സെന്റർ വാർഷികത്തോടനുബന്ധിച്ചു യോഗ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ത്യശൂരിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ് മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ ഉത്ഘാടനം ചെയ്തു. ഗുരുബ്രഹ്മ യോഗ സെന്റർ മാനേജിങ് ഡയറക്ടർ മോഹനൻ എം എസ്, ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഓഫ് യോഗ ചാരിറ്റബിൽ ട്രസ്റ്റ് സ്ഥാപകൻ ആചാര്യ ജി സുരേന്ദ്രനാഥ് എന്നിവർ അധ്യക്ഷത വഹിച്ചു.

400ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ദേവമാതാ സിഎംഐ സ്കൂൾ ഓവറോൾ ചാമ്പ്യനായി. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, മായോഗ സെന്റർ പ്രതിനിധി ലീഷ്മ തിലകൻ, യോഗ പരിശീലക ശാരിക സതീഷ് തുടങ്ങിയവർ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *