തൃശൂര്‍ കുന്നകുളം ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു


തൃശൂര്‍ കുന്നകുളം ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. എരത്തംകോട് സ്വദേശികളായ റഹ്‌മത്ത് (48), ഫെമിന (30), ഭര്‍ത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.കനത്ത മഴയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.


ന്യുമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. റഹ്‌മത്തിന്റെ മകന്‍ ഫാരിസ്, ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.




Sharing is Caring