ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു


ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രാവിലെയാണ് കുല്‍ഗാമിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.ഹലാന്‍ വനമേഖലയിലാണ് ഭീകരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്.


പൊലീസിന്റെയും ആര്‍ആര്‍ആറിന്റെയും സംയുക്ത തിരച്ചിലിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്.മേഖലയില്‍ സംയുക്ത സേന ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ ഭീകരര്‍ ഈ മേഖലയില്‍ ഉണ്ടെന്ന വിവരം സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് കൂടുതല്‍ സേനയെ മേഖലയില്‍ വിന്യസിച്ച് തിരച്ചില്‍ നടത്തുകയാണിപ്പോള്‍.




Sharing is Caring