വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് കാട്ടുപന്നി കാറിന് കുറുകെ ചാടി മൂന്ന് പേര്‍ക്ക് പരിക്ക്

ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് കാട്ടുപന്നി കാറിന് കുറുകെ ചാടി മൂന്ന് പേര്‍ക്ക് പരിക്ക്. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി സില്‍ബികുമാര്‍, ഭാര്യ സഞ്ജു, ഇവരുടെ മകനുമാണ് പരിക്കേറ്റത്.ഇന്നലെ രാത്രി എട്ടരയോടു കൂടിയാണ് സംഭവം. കോയമ്പത്തൂരില്‍ ആശുപത്രിയില്‍ പോയി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറില്‍ പന്നി ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ തൃശുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാട്ടുപന്നി ചത്തു. ചത്ത പന്നിയെ വനം വകുപ്പ് അധികൃതര്‍ എത്തി മറവ് ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ച ആയക്കാട് സ്‌കൂളിന് സമീപം ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി കുറുകെ ചാടി ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *