ഇന്ന് വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകൾ

ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിക്കും. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് ഉള്ളത്.

ദേവീ ഉപാസനയാണ് നവരാത്രി ആഘോഷങ്ങളുടെ കാതൽ. നവാത്രിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. രാവണനിഗ്രഹത്തിന് ശ്രീരാമൻ ഒൻപത് ദിവസം ദേവിയെ ഉപാസിച്ചു എന്നാണ് ഒരൈതിഹ്യം. അസുരരാജാവായ മഹിഷാസുരനെ നിഗ്രഹിച്ച് വിജയം വരിച്ച കാലമാണ് വിജയദശമി എന്ന് മറ്റൊരു വിശ്വാസമുണ്ട്.

നവരാത്രി പൂജയുടെ പത്താംനാളിലാണ് വിജയദശമി ആഘോഷം. പൂജയെടുപ്പും വിദ്യാരംഭവും വിജയദശമിനാളിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *