തിരുവോണം ബമ്പര്‍ നറുക്കെടുപ്പ്;ഒന്നാം സമ്മാനം കോഴിക്കോട്


കേരള ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ കോഴിക്കോട് വിറ്റ 25 കോടി രൂപ ടിഇ-230662 നമ്പര്‍ ലോട്ടറിക്ക്. ഉച്ചകഴിഞ്ഞ് രണ്ടിന് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പിലാണ് സമ്മാനാര്‍ഹമായ നമ്പര്‍ തിരഞ്ഞെടുത്ത്.ബമ്പര്‍ ലോട്ടറി വില്‍പ്പനയില്‍ സര്‍വകാല റെക്കോഡാണ് ഈ വര്‍ഷം. ചൊവ്വ വൈകിട്ടുവരെ 75 ലക്ഷത്തോളം ടിക്കറ്റ് വിറ്റുപോയി. കഴിഞ്ഞ വര്‍ഷം 66.5 ലക്ഷം ടിക്കറ്റ് വിറ്റിരുന്നു. ഇത്തവണ 125.54 കോടി രൂപ സമ്മാനങ്ങള്‍ക്ക് നീക്കിവച്ചിട്ടുണ്ട്.


ഒന്നാം സമ്മാനം 25 കോടി. രണ്ടാം സമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം 50 ലക്ഷംവീതം 20 നമ്പരുകള്‍ക്ക് നല്‍കും. നാലാം സമ്മാനം അഞ്ചുലക്ഷംവീതം 10 പേര്‍ക്കും, അഞ്ചാം സമ്മാനം രണ്ടുലക്ഷംവീതം 10 പേര്‍ക്കും നല്‍കും. 5000, 2000,1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.




Sharing is Caring