ചിക്കാഗോയില്‍ ദമ്പതികളും രണ്ട് മക്കളും വെടിയേറ്റ് മരിച്ച നിലയില്‍


അമേരിക്കൻ സംസ്ഥാനമായ ചിക്കാഗോയില്‍ ദമ്പതികളും രണ്ട് മക്കളും വെടിയേറ്റ് മരിച്ച നിലയില്‍. റോമിയോവില്ലില്‍ താമസിക്കുന്ന ആല്‍ബര്‍ട്ടോ റോളന്‍ (38), ഭാര്യ സൊറൈഡ ബര്‍ത്തിലോമി (32) മക്കളായ അഡ്രിയേല്‍ (10), ഡീഗോ (ഏഴ്) എന്നിവരാണ് മരിച്ചത്.ഇവരെ കൂടാതെ, മൂന്ന് വളര്‍ത്തു നായ്കളും വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.


സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി റോമിയോവില്ല പൊലീസ് ഡെപ്യൂട്ടി ചീഫ് ക്രിസ് ബേണ്‍ വ്യക്തമാക്കി.കുടുംബാംഗങ്ങളുമായി ടെലിഫോണ്‍ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്ത വന്നതോടെയാണ് ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.




Sharing is Caring