കോണ്‍ഗ്രസില്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചുമതല മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും നല്‍കാന്‍ കോണ്‍ഗ്രസ് തിരുമാനം. ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തെയും വിശ്വസ്തരായ അനുയായികളാണ് തിരുവഞ്ചൂരും, കെ സി ജോസഫും. മാത്രമല്ല എ വിഭാഗത്തിനെ ഇപ്പോള്‍ നയിക്കുന്നതും ഇവരടങ്ങുന്ന കൂട്ടായ നേതൃത്വമാണ്. അത് തകൊണ്ടാണ് ഇവര്‍ക്ക തന്നെ ചുമതല നല്‍കിയത്.
ഇനി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ചാണ്ടി ഉമ്മന് വോട്ടു കുറയുകയോ മറ്റേതെങ്കിലും വിധത്തില്‍ തിരിച്ചടിയുണ്ടാവുകയോ ചെയ്താലോ അത് എ ഗ്രൂപ്പ് നേതാക്കളുടെ തന്നെ തലക്കിരിക്കട്ടെയെന്ന ഉദ്ദേശവും കെ പി സി സി ക്കുണ്ട്.ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ തിരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തുകളുടെ ചുമതലയും മുതിര്‍ന്ന നേതാക്കളെ ഏല്‍പ്പിക്കാനാണ് തീരുമാനം. ഇവരുടെ മേല്‍നോട്ടത്തിലായിരിക്കും ഒരുക്കങ്ങള്‍.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ തന്നെ ചാണ്ടി ഉമ്മനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണ പരിപാടികള്‍ തുടങ്ങാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. തൃക്കാക്കര ഉപതിരിഞ്ഞെടുപ്പിന്റെ അതേമോഡലില്‍ പുതുപ്പളളിയിലെ തിരഞ്ഞെടുപ്പിനെയും നേരിടാനാണ് കോണ്‍ഗ്രസ് തന്ത്രം.













