കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം തകരാറിനെ തുടര്‍ന്ന് തിരിച്ചറിക്കി. മസ്‌കറ്റിലേക്ക് പറന്ന ഒമാന്‍ എയര്‍വേസ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നത്. 162 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാന്‍ വിമാനത്തിന് കഴിയാത്തതാണ് അടിയന്തിരമായി തിരിച്ചറിക്കാന്‍ കാരണം. കാലാവസ്ഥാ റെഡാറിനാണ് തകരാര്‍ ഉണ്ടായതെന്നാണ് വിവരം. വിമാനത്തിന് യന്ത്രത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തട്ടില്ല.
രാവിലെ 9.20 ന് പറന്നുയര്‍ന്ന വിമാനം തകരാര്‍ മനസിലാക്കിയതിനെ തുടര്‍ന്ന് ഉടന്‍ തിരിച്ചിറക്കാന്‍ സന്ദേശം അയക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥാ റഡാറിന് സംഭവിച്ച തകരാര്‍ പരിഹരിക്കാന്‍ കഴിയുന്നതാണോയെന്ന് പരിശോധിക്കും. ഇല്ലെങ്കില്‍ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കയറ്റി വിടുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.














