ഹോളി ആഘോഷമാക്കാന്‍ പരിപാടികളുമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി


തിരുവനന്തപുരം: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷമാക്കാന്‍ ഓര്‍ഗാനിക് നിറങ്ങള്‍, റെയിന്‍ ഡാന്‍സ്, ലൈവ് ഫുഡ് കൗണ്ടറുകള്‍, ലൈവ് ഡിജെ എന്നിവയുമായി റൂഫ്ടോപ്പ് പാര്‍ട്ടി സംഘടിപ്പിച്ച് ഹയാത്ത് റീജന്‍സി ട്രിവാന്‍ഡ്രം. ഹോളി ദിനായ മാര്‍ച്ച് 4ന് മുമ്പ് തന്നെ ആഘോഷങ്ങള്‍ ആരംഭിക്കും.


വൈകിട്ട് നാല് മുതല്‍ ഏഴു വരെ നടക്കുന്ന പരിപാടിയില്‍ ഹോളിയുടെ പ്രമേയത്തിലുള്ള അലങ്കാരങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന വേദിയില്‍ ചാട്ടുകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത ഭക്ഷണപാനീയങ്ങള്‍ ആസ്വദിക്കുവാനും, പത്തിലധികം ലൈവ് ഫുഡ് ആന്‍ഡ് ബീവറേജ്സ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.


റിസര്‍വേഷന്: +91 6238 902 181/ +91 6238 600 446



Sharing is Caring