തിരുവല്ലയിൽ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു; ഒരു മരണം


എം.സി റോഡിലെ(തിരുവല്ല)തുകലശ്ശേരിയില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന ടവേര കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠന്‍ 23 മരിച്ചത്.


തുകലശ്ശേരി ആഞ്ഞിലിമൂട് ജംഗ്ഷന് സമീപത്തെ കൊടും വളവില്‍ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.


അപകടത്തില്‍ നിസ്സാര പരുക്കേറ്റ മൂന്നുപേര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മണികണ്ഠന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Sharing is Caring