വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ല; മന്ത്രി റോഷി അഗസ്റ്റിന്‍ ​​​​​​​


കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ അറസ്റ്റിലായ പ്രതി സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേസില്‍ ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. സന്തോഷ് വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ ജീവനക്കാരനെന്ന് മന്ത്രി പറഞ്ഞു. തന്റെ ഓഫീസുമായി പ്രതിക്ക് ബന്ധമില്ല. ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും പ്രതിയെ ഉടന്‍ പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു


വാട്ടര്‍ അതോറിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നല്‍കുന്ന ഒരു ഏജന്‍സിയില്‍ നിന്നുള്ള ആളാണ് സന്തോഷ് . അദ്ദേഹമാണ് പ്രൈവറ്റ് സെക്രട്ടറിയുടെ വാഹനം ഓടിച്ചിരുന്നത്. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഡ്യൂട്ടിയില്‍ നിന്നെല്ലാം അദ്ദേഹത്തെ നീക്കണം എന്ന ആവശ്യം വാട്ടര്‍ അതോറിറ്റിയോടും കരാര്‍ കമ്പനിയോടും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി




Sharing is Caring