ജി.സി.സി വിപണിയിലടക്കം വളര്‍ച്ച ലക്ഷ്യമിട്ട് ആഗോള വിപുലീകരണത്തിനൊരുങ്ങി പ്രമുഖ വിദ്യാഭ്യാസസ്ഥാപനമായ സഫാ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി (ഐ.ജി.ജെ). പത്താം വാര്‍ഷികത്തിലേക്ക് കടക്കുന്ന ഐ.ജി.ജെ ഒട്ടേറെ പദ്ധതികളുമായാണ് പ്രവര്‍ത്തനം തുടരുന്നത്. ജൂവലറി വ്യവസായ മേഖലയില്‍ മികവ് പുലര്‍ത്താന്‍ മികച്ച പ്രൊഫഷണലുകളെ സജ്ജരാക്കുന്നതിനൊപ്പം വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ദര്‍ശനാത്മകമായ ഒട്ടേറെ പദ്ധതികളാണ് ഐ.ജി.ജെ പ്രഖ്യാപിക്കുന്നത്.
ഐ.ജി.ജെയുടെ നേട്ടങ്ങളും പ്രധാന ഭാവി പദ്ധതികളും:

പ്രൊഫഷണല്‍ പരിശീലന മികവ്: 12000ലധികം പ്രൊഫഷണലുകള്‍ക്ക് പരിശീലനവും സര്‍ട്ടിഫിക്കേറ്റും നല്‍കി ആഗോള വാണിജ്യമേഖലയില്‍ തൊഴില്‍ നല്‍കാനായി.
നൈപുണ്യ വികസന വിന്യാസം: സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനും നൈപുണ്യവികസന ദൗത്യത്തിനും അനുസൃതമായി വ്യവസായത്തിലെ നൈപുണ്യത്തിന്റെ അഭാവം (സ്‌കിൽ ഗ്യാപ്പ്) പരിഹരിക്കല്‍.
പാന്‍ ഇന്ത്യന്‍ വിപുലീകരണം: രാജ്യത്തുടനീളമുള്ള ഒരു പ്രധാന പരിശീലന കേന്ദ്രമായും ഇന്നവേഷന്‍ ഹബ്ബായും ഐ.ജി.ജെ ഉയര്‍ന്നുവരികയാണ്.
ഗവേഷണത്തിനും വികസനത്തിനും നേതൃത്വം: ജെം ആന്‍ഡ് ജൂവലറി മേഖലയ്ക്ക് ശാസ്ത്രീയമായ ഒരു മുന്‍തൂക്കം കൊണ്ടുവരുന്നതിനായി ഒരു സമര്‍പ്പിത ഗവേഷണത്തിന്റെയും വികസനത്തിന്റെയും വിഭാഗം സ്ഥാപിക്കല്‍.
സാമ്പത്തിക സംഭാവന: ഇന്ത്യയുടെ ജി.ഡി.പിയില്‍ ഏഴ് ശതമാനത്തിലധികം സംഭാവന നല്‍കുന്ന ജെം ആന്‍ഡ് ജൂവലറി വ്യവസായത്തെ ശക്തിപ്പെടുത്തി.
ജെം ആന്റ് ജ്വല്ലറി മേഖലയെ ശക്തിപ്പെടുത്താനുള്ള ഭാവി സംരംഭങ്ങള്‍:
ക്യാംപസുകളിലുടനീളം ഡയമണ്ട് ടെസ്റ്റിങ്ങ് ലാബുകളും ഹാള്‍മാര്‍ക്കിങ് സെന്ററുകളും.
ജൂവലറി മേഖലയിലെ റിക്രൂട്ട്‌മെന്റിന് സഹായിക്കാനായുള്ള ഒരു പ്ലേസ്‌മെന്റ് പോര്‍ട്ടല്‍.
കോളേജുകളിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആഡ് ഓണ്‍ കോഴ്‌സ്.
ഓണ്‍ലൈനായും ക്യാമ്പസിലും ഇന്ത്യയിലെ ആദ്യ എം.ബി.എ വര്‍ക്ക് ഇന്റഗ്രേറ്റഡ് ലേണിങ്ങ് പ്രോഗ്രാം ഇന്‍ ജൂവലറി റീട്ടയില്‍.
ജൂവലേഴ്‌സിന് തൊഴിലാളികളെയും മാനേജ്‌മെന്റിനെയും പരിശീലിപ്പിക്കാന്‍ പ്രത്യേക ടെക്‌നിക്കല്‍ ആന്‍ഡ് മാനേജീരിയല്‍ സ്‌കില്‍ ട്രെയിനിങ്ങ് കേന്ദ്രം.
ജൂവലറിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ ശേഖരമടങ്ങുന്ന വിശാലമായ ലൈബ്രറി.
ആഗോള ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ജൂവലറി ഡിസൈന്‍ എക്‌സ്‌പോകളും അന്താരാഷ്ട്ര ജൂവലേഴ്‌സ് കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കും.
ജൂവലറിയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്കായുള്ള നൂതന ഇ-ലേണിങ്ങ് പ്ലാറ്റ്‌ഫോം.
വ്യവസായ മേഖലയിലെ ക്രിയാത്മകമായ പരിഹാരങ്ങള്‍ക്കായി ജൂവലേഴ്‌സിനായുള്ള ജൂവലേഴ്‌സ് ഇന്നവേഷന്‍ ആന്‍ഡ് അസിസ്റ്റന്‍സ് സെന്റര്‍ (ജെ.ഐ.എ.സി).
ഐ.ജി.ജെ ക്യാമ്പസിനെ ജൂവലറി ടൂറിസം സെന്ററും കൂടി ആക്കിത്തീര്‍ത്ത് ലൈവ് വര്‍ക്ക്‌ഷോപ്പുകളും ആഭരണ നിര്‍മാണവും സന്ദര്‍ശകര്‍ക്ക് കാണാന്‍ അവസരമൊരുക്കുക.
ജൂവലറി സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍ വഴി സംരംഭകര്‍ക്ക് ജൂവലറിയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കായി വേണ്ട സഹായങ്ങള്‍ നല്‍കുക.
വ്യവസായത്തിലെ സ്വാധീനവും പങ്കാളിത്തവും ശക്തിപ്പെടുത്തും
ഇന്‍കെല്‍ ഗ്രീന്‍സ് എജ്യൂസിറ്റി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ജി.ജെയ്ക്ക് നാഷണല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ (എൻ.എസ്.ഡി.സി), ജെം ആന്‍ഡ് ജൂവലറി സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അഫിലിയേഷനുണ്ട്. കൂടാതെ ജെം ആന്‍ഡ് ജൂവലറി സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ജി.ജെ.എസ്.സി.ഐ) ജെം ആന്‍ഡ് ജൂവലറി രംഗത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയും ചാംപ്യന്‍ സ്‌കില്‍ ട്രെയ്‌നിങ്ങ് സെന്ററായും സ്ഥാപനത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പരിശീലന പരിപാടികളായ അസാപ്, എന്‍യുഎല്‍എം, KASE, യുവകേരളം തുടങ്ങിയവയില്‍ പ്രത്യക പരിശീലനം നല്‍കാന്‍ (ട്രെയിനിങ് പാർട്ണർ) ഐ.ജി.ജെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഐ.ജി.ജെയുടെ പ്രശസ്തിക്ക് തിലകം ചാര്‍ത്തിക്കൊണ്ട് മേധാവി സ്‌കില്‍ യൂണിവേഴ്‌സിറ്റിയുടെ (സിക്കിം) ഒരു പ്രധാന അഫിലിയേഷന്‍ നേടി. ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകാരമുള്ള അത്യാധുനിക അക്കാദമിക് പ്രോഗ്രാമുകളും സര്‍ട്ടിഫിക്കേഷനുകളും നല്‍കാന്‍ ഈ അഫിലിയേഷന്‍ ഐ.ജി.ജെയെ പ്രാപ്തമാക്കി.
ജൂവലറി ഡിസൈന്‍, നിര്‍മാണം, ജെമ്മോളജി, മാനേജ്‌മെന്റ് തുടങ്ങിയവയിലെ പ്രധാന പ്രോഗ്രാമുകള്‍ക്ക് പുറമേ പരിശീനത്തിനും കണ്‍സള്‍ട്ടേഷനുമായി ഐ.ജി.ജെ പ്രമുഖ ബാങ്കുകളും ജൂവലറി റീട്ടേലര്‍മാരുമായും പങ്കാളികളായി പ്രവര്‍ത്തിക്കുന്നുണ്ട്. അലയന്‍സ് യൂണിവേഴ്‌സിറ്റി (ബാഗ്ലൂര്‍), രാജഗിരി (കൊച്ചി), ജെയിന്‍ യൂണിവേഴ്‌സിറ്റി (ബാഗ്ലൂര്‍) തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള സഹകരണം ഐ.ജി.ജെയുടെ വിദ്യാഭ്യാസ സാധ്യതകളെ കൂടുതല്‍ വിപുലീകരിക്കുന്നു.
പത്താം വാര്‍ഷികത്തിലേക്ക് കടക്കുമ്പോൾ, ജൂവലറി മേഖലയെ ആഗോളതലത്തിൽ നവീകരിക്കാനുള്ള പദ്ധതികൾക്ക് രൂപം നല്കുക, അത്യാധുനിക സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കുക, ആഗോള വിപണിയിലെ കാലാനുസൃതമായി വരുന്ന ആവശ്യങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയാണ് ഐ.ജി.ജെ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ കെ.ടി.എം.എ സലാം പറഞ്ഞു. ഭാവിയിലേക്ക് വ്യവസായത്തെ നയിക്കാന്‍ നൈപുണ്യവും പ്രാപ്തിയുമുള്ള പ്രൊഫഷണലുകളുടെ അടുത്ത തലമുറയെ സജ്ജരാക്കുന്നതിനും മേഖലയുടെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഐ.ജി.ജെ പ്രതിജ്ഞാബദ്ധമാണ്.
ജെം ആന്‍ഡ് ജൂവലറി മേഖലയെ ശാക്തീകരിച്ച ഒരു ദശാബ്ദക്കാലത്തെ അനുഭവ സമ്പത്തും ഭാവി വളര്‍ച്ചയിലേക്കുവേണ്ടി ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ള റോഡ് മാപ്പും മുൻനിർത്തി ഇന്ത്യയിലും അന്തര്‍ദേശീയമായും ജെം ആന്‍ഡ് ജൂവലറി വ്യവസായരംഗത്ത് മികവിന്റെ കേന്ദ്രമായി ഐ.ജി.ജെ നിലകൊള്ളും.













