വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയ യുവതി പിടിയിൽ


വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ 26 വയസ്സുള്ള രേഷ്മ രാജനാണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്.


ചാവക്കാട് സ്വദേശി ശ്രീദത്തിൽ നിന്ന് 34,000 രൂപയും ബ്രഹ്മകുളം സ്വദേശി ആഷിക്കിൽ നിന്നും 36,000 രൂപയുമാണ് രേഷ്മ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത്. ഇരുവരും ഗൂഗിൾ പേ വഴിയാണ് രേഷ്മയ്ക്ക് പണം അയച്ചു നൽകിയത്. തട്ടിപ്പിനിരയായെന്ന് മനസ്സിലായതോടെയാണ് ഇരുവരും പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.




Sharing is Caring