കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചു


കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്.


മരുന്ന് മാറി കുത്തിവെച്ചാണ് സിന്ധു മരിച്ചതെന്നാണ് ഭര്‍ത്താവ് രഘുവിന്റെ ആരോപണം. കുത്തിവെപ്പ് എടുത്തയുടന്‍ യുവതി മരിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.പനി ബാധിച്ച് ഇന്നലെ വൈകിട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വന്നയുടനെ ഇവര്‍ക്ക് കുത്തിവയ്‌പ്പെടുത്തിരുന്നു. അധികം വൈകാതെ പള്‍സ് താഴ്ന്ന് സിന്ധു മരിക്കുകയായിരുന്നു.ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു.




Sharing is Caring