സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചിച്ച് നാളെ കണ്ണൂരിൽ ഹർത്താൽ ആചരിക്കും


കോൺഗ്രസ് സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചിച്ച് നാളെ കണ്ണൂർ കോർപറേഷൻ പരിധിയിൽ ഹർത്താൽ ആചരിക്കുമെന്ന് ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് അറിയിച്ചു. രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ഹർത്താൽ. വാഹനങ, ഹോട്ടൽ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


സതീശൻ പാച്ചേനിയുടെ ഭൗതിക ദേഹം ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂർ ചാല മിംസ് ഹോസ്പിറ്റലിൽ* നിന്ന് അദ്ദേഹത്തിന്റെ തറവാട് വീടായ തളിപ്പറമ്പ് പാച്ചേനിയിലേക്ക് പുറപ്പെട്ടു.വൈകുന്നേരം നാലു മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും.


തുടർന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ സഹോദരൻ സുരേഷിന്റെ അമ്മാന പാറയുള്ള ഭവനത്തിൽ വൈകുന്നേരം ആറുമണിക്ക് പൊതു ദർശനത്തിന് വയ്ക്കും.അവിടെനിന്ന് നാളെ രാവിലെ ഏഴു മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെക്കുകയും 11:30 മണിയോടുകൂടി വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് മാർട്ടിൻ ജോർജ് അറിയിച്ചു.



Sharing is Caring