ദില്ലി അപകടത്തില്‍ വെളിപ്പെടുത്തലുമായി കൂടെയുണ്ടായിരുന്ന യുവതി

പുതുവത്സരദിനത്തില്‍ ദില്ലിയില്‍ യുവതി കാറിനടിയില്പെട്ടുമരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അപകടസമയത് കൂടെയുണ്ടായ യുവതി.

അപകടമുണ്ടായത് അറിഞ്ഞിട്ടും യുവാക്കള്‍ കാറോടിച്ചുപോകുകയായിരുന്നു എന്ന് യുവതി വെളിപ്പെടുത്തി.

അഞ്ജലി കാറിനടിയില്‍പ്പെട്ടുവെന്ന് യുവാക്കള്‍ക്ക് അറിവുണ്ടായിരുന്നു. എന്നിട്ടും അവര്‍ നിര്‍ത്താതെ മൃതദേഹവും വലിച്ചിഴച്ചുകൊണ്ട് പോയി. അവള്‍ ഒച്ചവെച്ചിട്ടും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ വാഹനം ഓടിച്ചുവെന്നും താന്‍ അത് കണ്ട് പേടിച്ചിട്ടാണ് സ്ഥലത്തുനിന്ന് പോയതെന്നും യുവതി പറഞ്ഞു.

അഞ്ജലിയുടെ മരണത്തില്‍ ഈ യുവതിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണവും നടന്നുകൊണ്ടിരിക്കുകയാണ്. വാഹനം അപകടത്തില്‍പ്പെടുന്നതിന് മുമ്ബ് പെണ്‍കുട്ടി സ്ത്രീ സുഹൃത്തുമായി വഴക്കിട്ടിരുന്നതായുള്ള മൊഴി പുറത്ത് വന്നു. ഇതിനിടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗീക ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *