ഇലന്തൂര്‍ നരബലി കേസ് ; ലൈലയുടെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി


ഇലന്തൂര്‍ ഇരട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്നാണ് ലൈലയുടെ വാദം.


പ്രതിക്ക് ജാമ്യം നല്‍കരുതെന്നും സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല. ലൈലയ്ക്ക് കൊലപാതകത്തില്‍ സജീവ പങ്കാളിത്തം ഉണ്ട്. പ്രതിക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.


എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്



Sharing is Caring