യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍


വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. സരിത കുമാരിയെന്ന 24 കാരിയാണ് ധര്‍മ്മേന്ദ്ര കുമാര്‍ എന്ന യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ധര്‍മ്മേന്ദ്ര കുമാര്‍ സരിത കുമാരിയെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സംഭവത്തില്‍ യുവതിയെ സഹായിച്ച മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നു.


ധര്‍മ്മേന്ദ്ര കുമാറും സരിതയും അയല്‍ക്കാരായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വൈശാലി പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി യുവാവിനെ സരിത വീട്ടിലേക്ക് വിളിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യുവതി മറ്റൊരാളുടെ സഹായത്തോടെ ആസിഡ് ആക്രമണം നടത്തിയത്. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതാണ് ആക്രമണത്തിന് കാരണമെന്ന് സരിത പൊലീസിന് മൊഴി നല്‍കി. ധര്‍മ്മേന്ദ്രയുടെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചതാണ് സരിതയുടെ പകയ്ക്ക് കാരണം.




Sharing is Caring