യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും


ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ രാവിലെ 10.30 ന് ആണ് യോഗം ചേരുക. ഈ മാസം 10 മുതല്‍ ആരംഭിക്കുന്ന പദയാത്രയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും.


കെപിസിസി നേതൃയോഗത്തില്‍ തീരുമാനങ്ങള്‍ അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വിശദീകരിക്കും. മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ വിഷയം യോഗത്തില്‍ ഉയര്‍ന്നേക്കും. പക്ഷേ സീറ്റ് വിഭജനം ഉള്‍പ്പെടെ ഈ യോഗത്തില്‍ ചര്‍ച്ചയാകില്ലെന്നാണ് വിവരം.വ്യാഴാഴ്ച കെപിസിസി സംയുക്ത യോഗം ചേര്‍ന്നിരുന്നു.




Sharing is Caring