ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും


പാറശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്. ‘കുറ്റകൃത്യം സംഭവിച്ചത് തമിഴ്‌നാട്ടിലാണ്. നാഗര്‍കോവില്‍ സെഷന്‍സ് കോടതിക്കാണ് കേസ് പരിഗണിക്കാനും വിചാരണ നടത്താനുമുള്ള അധികാരം.


കേസ് പരിഗണിക്കുന്ന നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ല. ഈ സാഹചര്യത്തില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണ’മെന്നാണ് ഹര്‍ജിയിലെ ആവശ്യം. സമാന ആവശ്യം പ്രതി ഗ്രീഷ്മ ജാമ്യാപേക്ഷ സമയത്ത് ഉന്നയിച്ചുവെങ്കിലും ഹൈക്കോടതി ആവശ്യം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചത്.




Sharing is Caring