കമിഴ്ന്ന് വീഴാന്‍ ശ്രമിക്കുന്നതിനിടെ മുഖം അമര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


ലണ്ടന്‍: കമിഴ്ന്ന് വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.മഞ്ചസ്റ്ററിലാണ് സംഭവം. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിന്‍-ജിനു ദമ്ബതികളുടെ മകന്‍ ജെയ്ഡനാണ് മരിച്ചത്. മൂന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.


മഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിലാണ് ദമ്ബതികള്‍ കുഞ്ഞുമായി കഴിഞ്ഞിരുന്നത്. താമസസ്ഥത്ത് വെച്ചാണ് കുഞ്ഞ് മരിച്ചത്. കമിഴ്ന്ന് വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്ന് ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.




Sharing is Caring