ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയിലൊന്നായ ഈജിപ്തിലെ സൂയസ് കനാലില്‍ വീണ്ടും ചരക്കുകപ്പല്‍ കുടുങ്ങി.സൂയസില്‍ ഗതാഗത തടസ്സമുണ്ടായില്ലെന്നും അഞ്ച് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷം കുടുങ്ങിയ കപ്പല്‍ യാത്ര തുടര്‍ന്നെന്നും കനാല്‍ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.
ലൈബീരിയന്‍ കൊടിയുയര്‍ത്തിയ എം.എസ്.സി ഇസ്റ്റംബുള്‍ എന്ന കപ്പലാണ് സൂയസില്‍ കുടുങ്ങിയത്. മലേഷ്യയില്‍ നിന്ന് പോര്‍ച്ചുഗലിലേക്ക് പോകുകയായിരുന്നു കപ്പല്‍. നാല് ടഗ് ബോട്ടുകള്‍ ചേര്‍ന്നാണ് മണിക്കൂറുകള്‍ പരിശ്രമിച്ച് കപ്പലിനെ നീക്കിയത്.

രണ്ട് ചാനലുകളായാണ് സൂയസില്‍ കപ്പല്‍ ഗതാഗതം നടക്കുന്നത്. വെസ്റ്റേണ്‍ ചാനലിലാണ് കപ്പല്‍ കുടുങ്ങിയത്. പിന്നാലെയെത്തിയ കപ്പലുകള്‍ ഈസ്റ്റേണ്‍ ചാനലിലേക്ക് മാറ്റിയാണ് ഗതാഗതം തടസ്സമില്ലാതെ തുടര്‍ന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
2021 മാര്‍ച്ചില്‍ സൂയസ് കനാലില്‍ ഭീമന്‍ ചരക്കുകപ്പലായ എവര്‍ ഗിവണ്‍ കുടുങ്ങിയിരുന്നു. കനാലിന് കുറുകെ കുടുങ്ങിയ കപ്പല്‍ കാരണം ഗതാഗതം നിലച്ചിരുന്നു. ദിവസങ്ങളെടുത്താണ് എവര്‍ ഗിവണ്‍ കപ്പലിനെ സൂയസില്‍ നിന്ന് നീക്കാന്‍ സാധിച്ചത്.












