ലെജന്‍ഡ്‌സ് ക്രിക്കറ്റിന്റെ മൂന്നാം പതിപ്പ് ഖത്തറിലും ഒമാനിലുമായി നടക്കും


അടുത്തവര്‍ഷം നടക്കുന്ന ലെജന്‍ഡ്‌സ് ക്രിക്കറ്റിന്റെ മൂന്നാം പതിപ്പ് ഖത്തറിലും ഒമാനിലുമായി നടക്കും.ഫെബ്രുവരി 27മുതല്‍ മാര്‍ച്ച്‌ എട്ടുവരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ലെജന്‍ഡ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്സ് (എല്‍.എല്‍.സി മാസ്റ്റേഴ്സ്) എന്നപേരിലായിരിക്കും മൂന്നാം പതിപ്പ് അവതരിപ്പിക്കുന്നത്.


ക്രിസ് ഗെയ്ല്‍, ഇയോണ്‍ മോര്‍ഗന്‍, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്, ഷെയ്ന്‍ വാട്സണ്‍, യൂസുഫ് പത്താന്‍ തുടങ്ങി 60ഓളം ഇതിഹാസ താരങ്ങള്‍ മൂന്നാം പതിപ്പില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയണ്‍സ്, വേള്‍ഡ് ജയന്റ്സ് എന്നീ മൂന്ന് ടീമുകളായിരിക്കും മാറ്റുരക്കുന്നത്. ആദ്യ രണ്ട് പതിപ്പുകള്‍ മസ്കത്തിലും ഇന്ത്യയിലുമായാണ് നടന്നത്. കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നിട്ടും ആദ്യ രണ്ട് പതിപ്പുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്.




Sharing is Caring