അനൂപ് മേനോന്റെ ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്


അനൂപ് മേനോൻ നായകനായി കൃഷ്ണ പ്രിയദര്‍ശൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്.


പദ്മരാജൻ രതീഷ്, ശിവജി ഗുരുവായൂര്‍, ഡോക്ടര്‍ രജിത് കുമാര്‍, ഡോക്ടര്‍ അപര്‍ണ, കൃഷ്ണ പ്രിയ, ആരാധ്യ, ശ്രേയ, സീരിയല്‍ താരം രോഹിത് വേദ്, തൃശൂര്‍ എല്‍സി, ശാന്തകുമാരി, മേഘന സുമേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രജീഷ് രാമൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം രഞ്ജിനി സുധീരൻ, സുരേഷ് എരുമേലി. മൻഹര്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകൻ കൃഷ്ണ പ്രിയദര്‍ശൻ നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ അവസാനവാരം തിയേറ്ററില്‍ എത്തും.


മൻഹര്‍ സിനിമാസിന്റെ ബാനറില്‍ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് വിതരണം. പി. ആര്‍. ഒ എം. കെ. ഷെജിൻ.



Sharing is Caring