ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട് ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹര്‍ജി പരിഗണിക്കുക.

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച്‌ കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളെ ബഫര്‍ സോണ്‍ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് കേന്ദ്രത്തിന്റെ ആവശ്യം.

ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാനവും അപേക്ഷ നല്‍കിയിട്ടുണ്ട്. കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ കേരളത്തിലെ 22 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്ന് കേരളവും ആവശ്യപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *