സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണക്കായി ലുക്ക്‌ഔട്ട് നോട്ടീസ്


തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി.നേപ്പാള്‍ വഴി രാജ്യം വിടാനുള്ള നീക്കം തടയാനാണ് പൊലീസിന്റെ ശ്രമം. പ്രവീണ്‍ റാണയുടെ കൂട്ടാളി വെളുത്തൂര്‍ സ്വദേശി സതീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.


സേഫ് ആന്‍ഡ് സ്ട്രോങ് നിധി എന്ന സാമ്ബത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമാണ് റാണ നിക്ഷേപങ്ങള്‍ വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്ബോള്‍ മുതലും തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.


കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ തൃശൂരിലെ ഫ്ലാറ്റില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. തൃശൂര്‍ പൊലീസ് എത്തുമ്ബോള്‍ റാണ ഫ്ലാറ്റിലുണ്ടായിരുന്നു. മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റില്‍ നിന്ന് ഇയാള്‍ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് ആഡംബര കാറുകള്‍ പൊലീസ് പിടിച്ചെടുത്തു.

പ്രവീണ്‍ റാണയുടെ തൃശൂര്‍, കുന്നംകുളം, പാലക്കാട്, മണ്ണാര്‍ക്കാട്, കണ്ണൂര്‍ ഓഫീസുകളില്‍ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.



Sharing is Caring