ഇ ഡി ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി മൂന്നാം തവണയും നീട്ടി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. കാലാവധി നീട്ടുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയ് റാം താക്കൂര്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായകമായ ഉത്തരവ്.ജൂലായ് 31 വരെ എസ് കെ മിശ്രക്ക് തുടരാം. അതിനുള്ളില്‍ പുതിയ ഇ ഡി ഡയറക്ടറെ തല്‍സ്ഥാനത്ത് നിയമിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.രണ്ട് തവണയും എസ് കെ മിശ്രക്ക് കാലാവധി നീട്ടി നല്‍കിയിരുന്നു.
മൂന്നാം തവണയും നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോഴാണ് പരാതിക്കാര്‍ സുപ്രീം കോടതിയില്‍ എത്തിയത്.ഉദ്യോഗസ്ഥര്‍ക്ക് കാലാവധി നീട്ടിനല്‍കുന്നത് ചില പ്രത്യേക സാഹചര്യത്തില്‍ മാത്രാണ്്. അങ്ങിനിയൊരു സാഹചര്യം ഇവിടെയില്ല.

ഈ സ്ഥാനത്ത് നിയമിക്കാന്‍ മറ്റു ഉദ്യോഗസ്ഥര്‍ ഇല്ലേ? പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ടും മുന്നോട്ടുപോയ രാജ്യമാണിന്ത്യയെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടാന്‍ വേണ്ടിയാണ് ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിച്ചത്.













