സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന അതീവ ഗുരുതരം : എ കെ ബാലൻ


സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന അതീവ ഗുരുതര ആരോപണമാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ.മൂന്ന് കേന്ദ്ര ഏജൻസികൾ കുറ്റപത്രം നൽകിയിട്ടും കണ്ടു പിടിക്കാത്ത കാര്യമാണ് മോദി പറഞ്ഞത്.മുഖ്യമന്ത്രിയാണ് സ്വർണക്കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.


പ്രധാനമന്ത്രിക്ക് പോലും ഏജൻസികളെ വിശ്വാസമില്ലേ എന്നും എകെ ബാലൻ ചോദിച്ചു. അന്വേഷണ ഏജൻസികൾ മുൻപാകെ പ്രധാനമന്ത്രി തെളിവ് നൽകണമെന്നും എകെ ബാലൻ ആവശ്യപ്പെട്ടു.




Sharing is Caring