യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിൻ മെക്കാര്‍ത്തിയെ പുറത്താക്കി. യുഎസിന്‍റെ ചരിത്രത്തിലാദ്യമായാണ് സ്പീക്കറെ സ്ഥാനത്തു നിന്ന് പുറത്താക്കാൻ ജനപ്രതിനിധികള്‍ തീരുമാനിക്കുന്നത്.സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം 210ന് എതിരെ വോട്ടുകള്‍ക്ക് സഭ അംഗീകരിച്ചു. 208 ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കൊപ്പം എട്ടു റിപ്പബ്ലിക്കൻ അംഗങ്ങളും സ്പീക്കര്‍ക്ക് എതിരെ വോട്ട് ചെയ്തു.
സര്‍ക്കാരിന്‍റെ അടിയന്തര ധനവിനിയോഗ ബില്‍ പാസാക്കാൻ സ്പീക്കര്‍ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതില്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

പുറത്താക്കല്‍ നടപടിക്കു പിന്നാലെ നോര്‍ത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പ്രതിനിധി പാട്രിക് മക്‌ഹെൻറിയാണ് താല്‍ക്കാലികമായി സഭയെ നയിക്കുന്നത്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ മക്‌ഹെൻറി ചേംബറില്‍ അധ്യക്ഷനായി തുടരും.













