സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍റെ മകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി


സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍റെ മകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇളയമകന്‍ യദു പരമേശ്വരന്‍ (അച്ചു-19) ആണ് മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബി.സി.എ രണ്ടാം വര്‍ഷ വിദ്യാർഥിയാണ്.മുത്തച്ഛൻ കെ. പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടിൽ ശ്രീലതയിലായിരുന്നു താമസം.


ഹരി പരമേശ്വരൻ ആണ് സഹോദരൻ. അസ്വാഭാവിക മരണത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.യദുവിന്‍റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി നാലിന് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രശ്മി മരിച്ച കേസിൽ ബിജു രാധാകൃഷ്ണനെ ജില്ല കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നുവെങ്കിലും ഹൈകോടതി പിന്നീട് വിട്ടയച്ചിരുന്നു.




Sharing is Caring