കുറ്റൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ റൂഫിംഗ് തകർന്നുവീണു


തിരുവല്ല : കുറ്റൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ റൂഫിംഗ് തകർന്നുവീണു. ഇന്ന് രാവിലെ 11:30 ഓടെയായിരുന്നു സംഭവം. ഹാളിൽ നാളെ നടക്കുന്ന മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഇരുപതോളം നേഴ്സിങ് വിദ്യാർഥികൾ ഹാളിനുള്ളിൽ ഉണ്ടായിരുന്നപ്പോഴാണ് സംഭവം. റൂഫിംഗ് തകർന്നുവീഴുന്ന ഒച്ച കേട്ട് വിദ്യാർത്ഥികൾ ഓടി മാറിയതിനാൽ അപകടം ഒഴിവായി.




Sharing is Caring