ഓൺലൈൻ പഠനത്തിന് തടസ്സമാവുന്ന ഇൻ്റർനെറ്റ് ലഭ്യതാ പ്രശ്നം പരിഹരിക്കണം

കോഴിക്കോട്: മതിയായ ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാകാത്തത് മൂലം കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനുണ്ടാകുന്ന പ്രയാസം പരിഹരിക്കുന്നതിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി. ഗവാസ് ആവശ്യപ്പെട്ടു.

കുട്ടികളും ,വിവിധ രാഷ്ടീയ പാർട്ടികളും വിദ്യാർത്ഥി- യുവജന സംഘടനകളും വിഷയം ഉയർത്തി കൊണ്ട് വന്നിരുന്നു.
ജില്ലയിലെ മലയോര പ്രദേശത്ത് കുട്ടികൾക്കൊപ്പം ,വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

അടിയന്തരമായി നൈറ്റ് വർക്ക് പ്രൊവൈഡർമാരുടെ യോഗം വിളിച്ചു ചേർത്ത് പ്രശ്ന പരിഹാരത്തിന് ആവശ്യമായ നടപടികൾ ഉണ്ടാക്കണമെന്ന് ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *