
‘ചാൾസ് എന്റർപ്രൈസസ്’ ചിത്രത്തിലെ പോസ്റ്റർ പുറത്തിറങ്ങി.ഉർവശി പ്രധാന താരമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. . ബാലു വർഗീസ്, കലൈയരശൻ, ഗുരു സോമസുന്ദരം, സുജിത് ശങ്കർ, അഭിജ ശിവകല, മണികണ്ഠൻ ആചാരി, ബാനു, മൃദുല മാധവ്, സുധീർ പറവൂർ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. .കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യൻ ആണ്.
ചിത്രം മെയ് 5ന് പ്രദർശനത്തിന് എത്തും. ഉർവ്വശിയുടെ ഗണേശ വിഗ്രഹം വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് കഥാപാത്രങ്ങളെ അഭിജ ശിവകലയും മണികണ്ഠൻ ആചാരിയും അവതരിപ്പിക്കുന്നു. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് സിനിമ പറയുന്നത്.ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ അജിത് ജോയ് ചാൾസ് എന്റർപ്രൈസസ് നിർമ്മിക്കുന്നു, പ്രദീപ് മേനോൻ സഹനിർമ്മാതാവാണ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം ചെയ്തു, അച്ചു വിജയൻ എഡിറ്റിംഗ് .

