തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസുകാരന്‍ ആദിശേഖറിന്റെ കൊലപാതകത്തില്‍ പ്രതി പ്രിയരഞ്ജനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ ഇന്ന് തന്നെ തെളിവെടുപ്പിന് സാധ്യതയുണ്ട്. ഇന്നലെയാണ് തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് പ്രിയ ര!ഞ്ജനെ പിടികൂടിയത്. കുട്ടിയെ വണ്ടിയിടിപ്പിച്ചതിന് പിന്നിലെ കാരണം കൃത്യമായി മനസ്സിലാക്കാനാണ് പൊലീസ് ശ്രമം. ഇടിച്ച കാറിന്റെ സാങ്കേതിക പരിശോധന റിപ്പോര്‍ട്ടും പൊലീസ് ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ആദിയെ വാഹനമിടിച്ച് തെറിപ്പിച്ച പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുന്‍വൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ആദിയുടെ മരണത്തിന്റെ വേദനയിലാണ്. എന്തിന് ഈ കൊടും ക്രൂരത മിടുക്കനായ കുട്ടിയോട് ചെയ്തു എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.














