തമിഴ്നാട്ടിൽ ‘ദി കേരള സ്റ്റോറി’ പ്രത്യേക പ്രദർശനം തടഞ്ഞ് പൊലീസ്

തമിഴ്നാട്ടിൽ ‘ദി കേരള സ്റ്റോറി’ പ്രത്യേക പ്രദർശനം തടഞ്ഞ് പൊലീസ്. മുതിർന്ന ബിജെപി പ്രവർത്തകരടക്കം ക്ഷണിതാക്കളായി എത്തിയ ഷോ ആണ് പൊലീസ് ഇടപെട്ട് തടഞ്ഞത്. തീയറ്ററുകളിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിയാത്തതും വിവിധ സംഘടകനകളുടെ പ്രതിഷേധവും കണക്കിലെടുത്ത് തമിഴ്നാട്ടിലെ തീയറ്ററുകളിൽ നിന്ന് സിനിമ പിൻവലിച്ചിരുന്നു.മെയ് 10ന് രാവിലെ ചെന്നൈയിലെ ഒരു തീയറ്ററിലാണ് സിനിമയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്.

മുതിർന്ന ബിജെപി നേതാക്കളടക്കമുള്ളവർക്ക് പ്രദർശനത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. ആകെ 10-12 പേരാണ് പ്രദർശനം കാണാനെത്തിയത്. എന്നാൽ, പ്രദർശനത്തിനിടെ എത്തിയ പൊലീസ് നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഷോ നിർത്തിച്ചു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ‘ദി കേരള സ്റ്റോറിക്ക്’ ബംഗാളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. സിനിമ വളച്ചൊടിക്കപ്പെട്ട കഥയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അഭിപ്രായപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *