കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വര്‍ണം പൊലീസ് പിടികൂടി.സംഭവത്തില്‍ ബഹ്‌റൈനില്‍ നിന്ന് എത്തിയ കോഴിക്കോട് നന്‍മണ്ട സ്വദേശി സിദ്ധീഖ് (44) നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 32 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പൊലീസ് പിടികൂടിയത്.
പാന്റസില്‍ തേച്ച് പിടിപ്പിച്ച് നിലയിലായിരുന്നു ആയിരുന്നു സ്വര്‍ണ്ണക്കടത്ത്. കസ്റ്റംസിനേയും എയര്‍പോര്‍ട്ട് ന് അകത്തെ പരിശോധനകളെയും വെട്ടിച്ച് കടത്തി സ്വര്‍ണം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിടികൂടിയത്.














