ഉമ്മൻ ചാണ്ടിയെ അപമാനിച്ച് പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ശാസ്താംകോട്ട നെടിയവള സ്വദേശി രാജേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.പി.ഡബ്ല്യു.ഡി ചെങ്ങന്നൂർ ഡിവിഷനിൽ അക്കൗണ്ടന്‍റായി പ്രവർത്തിക്കുകയാണ്. ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികളർപ്പിച്ച് മറ്റൊരു വ്യക്തി പങ്കുവെച്ച പോസ്റ്റിൽ രാജേഷ് കുമാർ അധിക്ഷേപ കമന്‍റിടുകയായിരുന്നു.സംഭവത്തിൽ കൊല്ലം റൂറൽ എസ്.പിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചതിൽ നിരവധി പരാതികളാണ് ഉയർന്നത്. ചെങ്ങന്നൂര്‍ ഡിവിഷനില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരുന്ന രാജേഷ് കുമാറിനെതിരെ കൊല്ലം കുന്നത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി പുത്തനമ്പലം വീക്ഷണം കൊല്ലം യൂണിറ്റ് ലേഖകന്‍ ഹരികുമാര്‍ എന്നിവരാണ് പരാതി നൽകിയത്.














