ഹാട്രിക് ഗോള്‍ നേടി അര്‍ജന്റീനയെ വിറപ്പിച്ച താരം;എംബാപേ


എംബാപേ 24ാം വയസില്‍ മികച്ച ഗോള്‍ വേട്ടക്കാരനാകുമ്പോള്‍ ഇനി ഫുട്‌ബോള്‍ ലോകത്തെ ആരാധകര്‍ക്ക് ഉറപ്പിക്കാം ആവേശം തീര്‍ക്കാന്‍ ഈ പയ്യന് ഇനി കാലമേറെയെന്ന്. ഖത്തര്‍ ലോകകപ്പില്‍ എണ്ണം പറഞ്ഞ 8 ഗോളുകളാണ് എംബാപേ നേടിയത്. 1966ന് ശേഷം ഒരു താരം ആദ്യമായാണ് ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്നത്. 


മെസി, റോണാള്‍ഡോ യുഗത്തിന് ശേഷം ഫുട്‌ബോള്‍ ലോകം ആര് ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരം കൂടിയാവുകയാണ് എംബാപേ. ഫൈനലിന്റെ നിശ്ചിത സമയത്തില്‍ തന്നെ തോറ്റുപോകുമെന്നുറപ്പിച്ച ഫ്രാന്‍സിനെ അവസാന ശ്വാസം വരെയും പൊരുതുന്ന തരത്തിലേക്ക് എത്തിച്ചത് ഈ പോരാളിയാണ്.ആദ്യ പകുതി രണ്ടു ഗോളിന്റെ നേട്ടം കൊയ്ത അര്‍ജന്റീന രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കളം നിറഞ്ഞു കളിച്ചു.


മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഫ്രഞ്ച് ഗോള്‍ മുഖത്ത് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി മെസി പടയെ വിറപ്പിച്ച് കിലിയന്‍ എംബാപ്പെയുടെ രണ്ടു ഗോളുകളെത്തി. കോളോ മുവാനിയെ ഒട്ടമെന്‍ഡി വീഴ്ത്തിയതിന് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി എംബാപ്പെ വലയില്‍ നിക്ഷേപിച്ചു. അര്‍ജന്റീനയുടെ ഞെട്ടല്‍ മാറും മുമ്പ് അടുത്ത ഗോളും പിറന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക്. മെസിയും എംബാപ്പെയും വല വീണ്ടും കുലുക്കിയതോടെ മത്സരം വീണ്ടും 3-3 എന്ന സമനിലയില്‍.ഒടുവില്‍ പെനാല്‍റ്റിയില്‍ അര്‍ജന്റീന വിജയം കാണുകയായിരുന്നു



Sharing is Caring