കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

പി.വി. അൻവറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ നല്‍കിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് ലൈസൻസില്ലാതെ എങ്ങനെ പാർക്ക് പ്രവർപ്പിച്ചിച്ചുവെന്ന കാര്യത്തിൽ സർക്കാർ ഇന്ന് മറുപടി നൽകണം.ലൈസൻസിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല.ആവശ്യമായ അനുബന്ധ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയlച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *