കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ


കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി അന്വേഷണം ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസകും കിഫ്ബിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാലബോണ്ടിലൂടെ ധനസമാഹരണം നടത്തിയതില്‍ ഫെമ ലംഘനം ആരോപിച്ചാണ് ഇഡി കിഫ്ബിയ്‌ക്കെതിരെ കേസ് എടുത്തത്.


എന്നാല്‍ റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് മസാലബോണ്ടിറക്കിയതെന്നും ഫെമ ലംഘനം അന്വേഷിക്കാന്‍ ഇഡിയ്ക്ക് അധികാരമില്ലെന്നുമാണ് തോമസ് ഐസ്‌ക് അടക്കമുള്ള ഹര്‍ജിക്കാരുടെ വാദം.


കേസില്‍ ആര്‍ബിഐ ജനറല്‍ ചീഫ് ജനറല്‍ മാനേജറെ കക്ഷി ചേര്‍ത്ത കോടതി വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി തോമസ് ഐസക് അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കുന്നത് രണ്ട് മാസത്തേക്ക് ജസ്റ്റിസ് വി ജി അരുണ്‍ സ്റ്റേ ചെയ്തിരുന്നു.



Sharing is Caring