രാഹുല്‍ ഗാന്ധിക്ക് ഭീഷണികത്തയച്ചയാൾ അറസ്റ്റിൽ


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഭീഷണികത്തയച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദയാ സിങ് എന്ന അയ്ഷിലി ജാമാണ് പിടിയിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഭാരത് ജോഡോ യാത്രക്കിടെയാണ് ഇയാള്‍ രാഹുല്‍ ഗാന്ധിക്ക് ഭീഷണി കത്തയച്ചത്. മധ്യപ്രദേശില്‍ യാത്ര എത്തിയതിന് പിന്നാലെയായിരുന്നു ദയാ സിങിന്റെ ഭീഷണി.


രാഹുല്‍ ഗാന്ധിയെ ബോംബ് ഉപയോഗിച്ച്‌ കൊലപ്പെടുത്തുമെന്നായിരുന്നു കത്ത്. ഇന്ദോറിലെ ബേക്കറിക്ക് സമീപത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്. ട്രെയിനില്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്‍.എസ്.എ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത വിവരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


2022 നവംബറിലാണ് ഇയാള്‍ ഭീഷണിക്കത്ത് അയച്ചത്. ഐ.പി.സി സെക്ഷന്‍ 507 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.



Sharing is Caring