നേപ്പാളില്‍ ഇരട്ട ഭൂചലനം


നേപ്പാളില്‍ റിക്ടര്‍ സ്കെയില്‍ 4.8ഉം 5.9ഉം രേഖപ്പെടുത്തിയ ഭൂചലനം. അര്‍ധരാത്രി 11.58നും പുലര്‍ച്ചെ 1.30നും ആയിരുന്നു ഭൂചലനങ്ങള്‍.നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഹിമാലയന്‍ മേഖലയിലാകെ പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടതായി ഭൂചലന നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.2015ല്‍ നേപ്പാളിലുണ്ടായ ഇരട്ട ഭൂകമ്ബം കനത്ത നാശം വിതച്ചിരുന്നു. 7.8, 8.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 8964 പേരാണ് മരിച്ചത്. 21,952 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തിരുന്നു.




Sharing is Caring