ദുരിതാശ്വാസ നിധിയിലേക്ക് റിട്ടയേർഡ് അധ്യാപകരുടെ പെൻഷൻ തുക കൈമാറി.


കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്ന് പിരിഞ്ഞ അധ്യാപകർ ഒത്തുചേർന്ന് പെൻഷൻ തുക കൈമാറി. കെ.ദാസൻ എം.എൽ.എ തുക സ്വീകരിച്ചു.
വന്മുഖം ഗവ.എച്ച്‌.എസ്‌ റിട്ട.ഹെഡ്മാസ്റ്റർ രാജൻ പഴങ്കാവിൽ, ഗവ:ഫിഷറീസ് യു.പി.സ്കൂൾ കൊയിലാണ്ടി റിട്ട. ഹെഡ്മാസ്റ്റർ കെ.ടി.രമേശൻ, ഗവ. യു.പി. സ്കൂൾ കന്നൂര് റിട്ട. അധ്യാപകൻ എൻ.കെ.ശ്രീനിവാസൻ മാസ്റ്റർ, കാവും വട്ടം യു.പി.സ്കൂൾ റിട്ട: ഹെഡ് മാസ്റ്റർ വി.പി. ശേഖരൻ മാസ്റ്റർ എന്നിവരാണ് തങ്ങളുടെ ഒരു മാസത്തെ പെൻഷൻ തുക കൈമാറിയത്.




Sharing is Caring