കോഴിക്കോട്:കൊയിലാണ്ടി ഹാർബറിൽ നങ്കൂരമിട്ട നിരവധി വളളങ്ങൾക്കും ബോട്ടുകൾക്കും ഇന്ന് വൈകീട്ട് വീശി അടിച്ച ശക്തമായ ചുഴലികാറ്റിൽ ഭീമമായനഷ്ടം സംഭവിച്ചിരിക്കയാണ്.കോവിഡ് പ്രതിസന്ധിയിൽ ഒന്നര മാസമായി പട്ടിണിയിൽ കഴിയുന്ന മൽസ്യതൊഴിലാളികൾക്കും ഉടമകൾക്കും ഈ നഷ്ടം താങ്ങാൻ കഴിയുന്നതിന് അപ്പുറമാണ്. മൽസ്യതൊഴിലാളികളോട് രജിസ്‌ട്രേഷൻ്റെയും മറ്റും പേരിൽ കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് ഈടാക്കിയതിൻ്റെ പത്ത് ഇരട്ടിയോളമാണ് ഇപ്പോൾ സർക്കാർ ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ നഷ്ട പരിഹാരം 5000 രൂപയിൽ ഒതുക്കുന്ന പ്രവണത അവസാനിപ്പിച്ച്, വള്ളങ്ങൾക്കും, ബോട്ടുകൾക്കും നഷ്ടം സംഭവിച്ച മത്സ്യതൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് കേരള സർക്കാറിനോടും ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിനോടുംനഗരസഭ പ്രതിപക്ഷ ഉപനേതാവ് വി.പി.ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടു.













