സമാധാന ദൗത്യ സംഘം ഇന്ന് വിഴിഞ്ഞത്ത് സന്ദര്‍ശനം നടത്തും

സമാധാന ദൗത്യ സംഘം ഇന്ന് വിഴിഞ്ഞത്ത് സന്ദര്‍ശനം നടത്തും. സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്.ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി, ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍ രാധാകൃഷ്ണന്‍

മാര്‍ത്തോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. മാര്‍ ബര്‍ണബാസ് മെത്രപ്പോലീത്ത, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാള്‍ ,മലങ്കര കത്തോലിക്ക സഭ സഹായ മെത്രാന്‍ ബിഷപ്പ് യോഹന്നാന്‍ മാര്‍ പോളി കാര്‍പ്പസ്, മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘമാണ് വിഴിഞ്ഞെത്ത് എത്തിച്ചേരുന്നത്. രാഷ്ട്രീയ സാമൂഹിക സംഘടനകളെ സമാവായത്തില്‍ എത്തിക്കാനുള്ള ശ്രമവും നടക്കും.

മുല്ലൂരില്‍ വിവിധ സംഘടനകളുടെ സമരപ്പന്തലുകളും സംഘം സന്ദര്‍ശിക്കുമെന്നാണ് വിവരം.സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സന്ദര്‍ശിക്കും. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും. സമരം ഒത്തുതീര്‍പ്പാക്കുന്നതിനായുള്ള സമവായ ചര്‍ച്ചകളും തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ലത്തീന്‍ അതിരൂപതാ നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *